ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്

പഞ്ചായത്തീരാജ് ഭരണ സംവിധാനത്തിലെ ഒരു ഭാഗമാണു ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ത്രിതല പഞ്ചായത്ത്‌ സംവധാനത്തിലെ രണ്ടാമത്തെ കണ്ണിയാണ് ബ്ലോക്കു പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ബ്ലോക്ക്പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് ബ്ലോക്ക് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വികസനം, ക്ഷേമം എന്നിങ്ങനെ മൂന്നു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. ധനകാര്യ കമ്മിറ്റി ചെയർമാൻ പൊതുവെ വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ ബ്ലോക്ക് അംഗവും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ ദൈന്യംദിന കാര്യങ്ങൾക്കായി ഒരു സെക്രട്ടറിയെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നു, അദ്ദേഹം ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ (BDO) എന്ന പേരിലും അറിയപ്പെടുന്നു.

നിനു കെ എം

പ്രസിഡൻ്റ്

എൻ പ്രേമരാജൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കവിത വടക്കേടത്ത്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഷറഫുദ്ദീൻ സി കെ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനിജ കെ കെ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ആബിദ ടി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കോഴിക്കോട് താലുക്ക്, കോഴിക്കോട് ജില്ല, കേരളം 

ഡിവിഷനുകള്‍ : 15

നിയമസഭ മണ്ഡലം : എലത്തൂര്‍, കൊടുവള്ളി

ലോകസഭ മണ്ഡലം : കോഴിക്കോട് 

വില്ലേജ് : ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, നരിക്കുനി, നന്മണ്ട, തലക്കുളത്തൂര്‍ 

ആകെ ജനസംഖ്യ : 187345

വിസ്തീര്‍ണ്ണം : 138.66 ച.കി.

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലാണ് 138.66 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൗതികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ വിസ്തീർണ്ണം: 138.66 ചതുരശ്ര കിലോമീറ്റർ. സ്ഥിതിചെയ്യുന്ന ജില്ലയും താലൂക്കും: കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്. ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: ചേളന്നൂർ, കക്കോടി, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ തുടങ്ങിയവ. ഭരണപരമായ ചരിത്രം ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ചുകൊണ്ട് ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് ചേളന്നൂർ നേതൃത്വം നൽകുന്നു. പ്രമുഖ രാഷ്ട്രീയ പ്രവർത്തകയായിരുന്ന കാനത്തിൽ ജമീല ഉൾപ്പെടെയുള്ളവർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക