ഒറ്റ നോട്ടത്തിൽ
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലാണ് 138.66 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഭൗതികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ
വിസ്തീർണ്ണം: 138.66 ചതുരശ്ര കിലോമീറ്റർ.
സ്ഥിതിചെയ്യുന്ന ജില്ലയും താലൂക്കും: കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്.
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: ചേളന്നൂർ, കക്കോടി, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ തുടങ്ങിയവ.
ഭരണപരമായ ചരിത്രം
ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ചുകൊണ്ട് ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്ക് ചേളന്നൂർ നേതൃത്വം നൽകുന്നു. പ്രമുഖ രാഷ്ട്രീയ പ്രവർത്തകയായിരുന്ന കാനത്തിൽ ജമീല ഉൾപ്പെടെയുള്ളവർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അതിരുകൾ
- കിഴക്ക് - കൊടുവള്ളി, കുന്ദമംഗലം ബ്ളോക്കുകൾ
- വടക്ക് - ബാലുശ്ശേരി ബ്ളോക്ക്
- തെക്ക് - കോഴിക്കോട് കോർപ്പറേഷൻ
- പടിഞ്ഞാറ് - അറബിക്കടൽ