സഞ്ജീവനം

July 23, 2026

സഞ്ജീവനം

 

    ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനെ ഒരു കാർബൺ രഹിത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതിയാണ് സഞ്ജീവനം. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു നെറ്റ് സീറോ കാർബൺ ബ്ലോക്ക് പഞ്ചായത്തായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും മാതൃകയാവുകയാണ് സഞ്ജീവനം പദ്ധതിയുടെ ലക്ഷ്യം.  ഊർജം, ഗതാഗതം, മാലിന്യസംസ്കരണം, കൃഷി, വനവൽക്കരണം, പൊതുജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും കാർബൺ ആഗീരണം വർധിപ്പിക്കുകയും ചെയ്ത 2030  വർഷത്തോടെ കാർബൺ രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കുക എന്നതാണ് ഈ സഞ്ജീവനം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

 

സഞ്ജീവനം